Tuesday, November 2, 2010
തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം -എ.ആര്
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാഷ്ട്രീയസൂനാമി. എല്‍.ഡി.എഫിന്റെ തകര്‍ച്ചക്കും യു.ഡി.എഫിന്റെ ഉയര്‍ച്ചക്കും ഇടയാക്കിയ കാരണങ്ങളെയും സാഹചര്യങ്ങളെയുംകുറിച്ച് ചൂടേറിയ ചര്‍ച്ചകളാണിപ്പോള്‍ മാധ്യമങ്ങളിലെല്ലാം. യു.ഡി.എഫ് നേതാക്കളുടെ ദൃഷ്ടിയില് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്ന് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങളിലൂടെ പ്രകടമായ ജനവിധിയുടെ തുടര്‍ച്ചയാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. അത് വ്യക്തമാക്കുന്നത് ഇടതുമുന്നണി ഭരണത്തെ ജനങ്ങള്‍ പാടെ വെറുത്തു എന്നുതന്നെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment