എന്തുകൊണ്ട് ജനപക്ഷ രാഷ്ട്രീയം ?
ഉത്തരം ലളിതമാണ്.
നാടിന്റെ നന്മയാണ് നമ്മുടെ ലക്ഷ്യം. സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളെ പൊതുജീവിത്തില്‍ തിരിച്ചുപിടിച്ചില്ലെങ്കില്‍ രാജ്യം ആപത്തില്‍ പെടുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? രാഷ്ട്രീയമെന്നാല്‍ അഴിമതി, സ്വജനപക്ഷപാതം, സ്വന്തം പാര്‍ട്ടി എന്ന സങ്കല്‍പം തിരുത്തിയാലേ നമുക്ക് രക്ഷയുള്ളൂ. ജാതി, മത, വര്‍ഗ, വര്‍ണ വേര്‍തിരിവുകള്‍ക്കതീതമായ മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ഒരു പൊതു ജിവിതവും രാഷ്ട്രീയവും നമ്മുടെ നാട് ഉറ്റു നോക്കുന്നു. രാജ്യത്തെയും രാജ്യ നിവാസികളെയും ഒറ്റു കൊടുക്കുന്ന പരമ്പരാഗത രാഷ്ട്രീയ വീതം വെക്കലുകാരെ കയ്യൊഴിയാതെ ഇനി തരമില്ല.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ജനപക്ഷം ആരുടേത് ?
പൊതു പ്രവര്‍ത്തനം ജന നന്മക്കാവണമെന്നാഗ്രഹിക്കുന്ന എല്ലാവരുടെയും വേദിയത്രെ ഇത്. പൊതു ഖജനാവും, മാനുഷിക മൂല്യങ്ങളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്ന താങ്കളുടെതും. ഓര്‍ക്കുക, ദുഷ്ടന്റെ അക്രമത്തേക്കാള്‍ അപകടകരം അറിവുള്ളവന്റെ മൌനവും നിസ്സംഗതയുമത്രേ !
സുഹൃത്തെ, ഗാന്ധിജിയുടെ രാമരാജ്യവും ഖലീഫ ഉമറിന്റെ ക്ഷേമരാഷ്ട്രവും താങ്കളുടെ സ്വപ്നമെങ്കില്‍ ഈ ചുവടുവെപ്പുകള്‍ക്ക് കരുത്തേകുക. കാരണം ജനപക്ഷരാഷ്ട്രീയത്തിന്റെ മുദ്രാവാക്യം ജനസേവനം ദൈവാരാധന എന്നത്രെ
.