Saturday, October 16, 2010
പ്രചരണം കൊഴുക്കുന്നു..
ജനപക്ഷ വികസന സമിതിയുടെ പ്രചരണം കൊഴുക്കുന്നു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജന പക്ഷ വികസന സമിതിയുടെ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞു നില്‍ക്കുകയാണ്. മാടായി ഗ്രാമ പഞ്ച്ചായത്തു ഒരു അട്ടിമറിക്ക് ഒരുക്കമാണെന്ന് തെളിയിക്കുന്നതായിരുന്നു പ്രചരണ കാംപയിനുകള്‍. ഇതിനിടെ ജനപക്ഷ വികസന സമിതിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട ചില സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി പോസ്റ്ററുകള്‍ നശിപ്പിക്കുന്നുണ്ട്. മാടായി ഗ്രാമ പഞ്ചായത്തിന്റെ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഇന്നലെ വാഹന പ്രചരണവും തുടങ്ങി. തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച കാലം മാത്രം ബാക്കി നില്കെ ജനപക്ഷ വികസന സമിതി സ്ഥാനാര്ത്തികള് മറ്റുള്ളവരേക്കാള്‍ ഒരു പാടു ദൂരം മുന്നിലാണെന്ന് നിസ്സംശയം പറയാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment