Tuesday, November 2, 2010
തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം -എ.ആര്
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാഷ്ട്രീയസൂനാമി. എല്‍.ഡി.എഫിന്റെ തകര്‍ച്ചക്കും യു.ഡി.എഫിന്റെ ഉയര്‍ച്ചക്കും ഇടയാക്കിയ കാരണങ്ങളെയും സാഹചര്യങ്ങളെയുംകുറിച്ച് ചൂടേറിയ ചര്‍ച്ചകളാണിപ്പോള്‍ മാധ്യമങ്ങളിലെല്ലാം. യു.ഡി.എഫ് നേതാക്കളുടെ ദൃഷ്ടിയില് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്ന് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങളിലൂടെ പ്രകടമായ ജനവിധിയുടെ തുടര്‍ച്ചയാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. അത് വ്യക്തമാക്കുന്നത് ഇടതുമുന്നണി ഭരണത്തെ ജനങ്ങള്‍ പാടെ വെറുത്തു എന്നുതന്നെ.
Sunday, October 31, 2010
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ -സി. ദാവൂദ്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്നു കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ ശക്തമായ യു.ഡി.എഫ് തരംഗം ആഞ്ഞുവീശി എന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെയും പ്രത്യേകത. വിമതശല്യവും ആഭ്യന്തര ശൈഥില്യങ്ങളും വേണ്ടതു പോലെ ഉണ്ടായിട്ടും തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞതില്‍ യു.ഡി.എഫ് ക്യാമ്പിന് തീര്‍ച്ചയായും അഭിമാനിക്കാം.
ലോക്സഭാ, നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മുന്നേറിയാലും പ്രാദേശിക തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മേല്‍ക്കൈ നേടുന്നുവെന്നതായിരുന്നു ഏതാനും വര്‍ഷങ്ങളായി കേരളത്തിലുണ്ടായിരുന്ന പതിവ്. എല്‍.ഡി.എഫിലെ മുഖ്യ ഘടകക്ഷിയായ സി.പി.എമ്മിന് പ്രാദേശിക തലത്തിലുള്ള അതിശക്തമായ സംഘടനാ സംവിധാനമാണ് അവരെ ഇതിന് സഹായിക്കുന്നത്.
ലോക്സഭാ, നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മുന്നേറിയാലും പ്രാദേശിക തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മേല്‍ക്കൈ നേടുന്നുവെന്നതായിരുന്നു ഏതാനും വര്‍ഷങ്ങളായി കേരളത്തിലുണ്ടായിരുന്ന പതിവ്. എല്‍.ഡി.എഫിലെ മുഖ്യ ഘടകക്ഷിയായ സി.പി.എമ്മിന് പ്രാദേശിക തലത്തിലുള്ള അതിശക്തമായ സംഘടനാ സംവിധാനമാണ് അവരെ ഇതിന് സഹായിക്കുന്നത്.
Wednesday, October 20, 2010
Monday, October 18, 2010
തദ്ദേശ സ്ഥാപനങ്ങളെ കൂടുതല്‍ മികവുറ്റതാക്കാന്‍ -ടി. ആരിഫലി
സാമാന്യേന മൂല്യബോധമുള്ളവരെപ്പോലും അമ്പരപ്പിക്കുകയും നിസ്സഹായരാക്കുകയും ചെയ്യുന്ന തരത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിലനില്ക്കുന്നുവെന്നതാണ് ദുഃഖകരം. ഈയവസ്ഥ മാറണമെന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നു. പ്രാദേശികവികസനം, ജനകീയപ്രശ്നങ്ങള്‍, തദ്ദേശീയമായ ആവശ്യങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി പ്രാദേശികപ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലമിതാണ്.
Subscribe to:
Posts (Atom)