സഹോദരാ
മാടായി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും നന്മക്കായി ജാതി മത കക്ഷി താല്‍പര്യങ്ങള്‍ക്കതീതമായി രൂപീകരിക്കപെട്ട കൂട്ടായ്മ ആണ് ജനപക്ഷ വികസന സമിതി.ലോക സഭാ, നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ നിന്നും വിഭിന്നം ആണ് ത്ദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. നമ്മുടെ നാടിന്റെ പ്രാദേശിക വികസനവും വളര്‍ച്ചയും ഉറപ്പാക്കുന്നതും ത്വരിതപ്പെടുതുന്നതുമായ സംവിധാനം ആണ് പഞ്ചായത്തീ രാജ് സംവിധാനം.
കക്ഷി രാഷ്ട്രീയത്തിന്റെ അധിപ്രസരം മൂലം ആത്മാവ് നഷ്ടപെട്ട പ്രാദേശിക ഭരണ മേഖലകളില്‍ ഒരു തിരുത്തലിനു ജനകീയ ഇടപെടലുകള്‍ക്ക് സാധ്യമാണെന്ന തിരിച്ചറിവില്‍ നിന്ന് കൂടി ആണ് ഈ ജനകീയ കൂട്ടായ്മ രൂപം കൊണ്ടത്. നൈതീക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനും, അധികാരം അലങ്കാരമല്ല ധാര്‍മികമായ ഉത്തരവാദിത്വവും ജനസെവനത്തിനുള്ള അഎടവും നല്ല അവസരവുമാണെന്ന് കരുതുന്ന വ്യക്തികളുടെയും സംഘങ്ങളുടെയും ഒരു വലിയ കൂട്ടായ്മ ആയി ഇത് പടര്‍ന്നു പന്തലിക്കുമ എന്ന് നങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്.
ജനപക്ഷ രാഷ്ട്രീയം ആണ് ജനപസ്ഖ വികസന സമിതിയുടെ അടിത്തറ. ഗ്രാമ സഭകളെ അതിന്റെ എല്ലാ അധികാരങ്ങളോടും കൂടി സജീവമാക്കുകയും എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ്മ എന്നാ ഗ്രാമ സഭയുടെ തനത് സ്വഭാവം മുറുകെ പിടിക്കുകയും ചെയ്യും. പഞ്ചായത്ത് വഴിയുള്ള എല്ലാ സഹായങ്ങളും സംകുചിത ജാതി മത രാഷ്ട്രീയ കക്ഷി പരിഗനകള്‍ക്ക് അതീതമായി ഏറവും അര്‍ഹരായവര്‍ക്ക് ലഭ്യമാക്കും. പദ്ധതി വിഹിതം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പു വരുത്തും. ജനപക്ഷത്തു നിന് കൊണ്ടുള്ള പുതിയ ഒരു വികസന സംസ്കാരം രൂപപ്പെടുത്തും. ആസൂത്രണ ബോധവും കാഴ്ച്കാപ്പാടും ഇല്ല്ലാത്ത ജന പ്രതിനിധികളും നമ്മുടെ നാടിന്റെ വികസന മുരടിപ്പിന്‍ കാരണം എന്ന് നാം തിരിച്ചരിയെന്ടതുന്ടു.
No comments:
Post a Comment