">>ജനപ്രതിനിധി ജനസേവകനാണ്. അധികാരം ഉത്തരവാദിത്വവും >>കേട്ടു മടുത്ത മുദ്രാവാക്യങ്ങള്‍, പറഞ്ഞു തീര്‍ന്ന വാഗ്ദാനങ്ങള്‍..പതിവുശീലങ്ങള്‍ക്ക് വിട >>കക്ഷിരാഷ്ട്രീയം അഴിമതിക്ക് കൈയൊപ്പ് ചാര്‍ത്തുമ്പോള്‍ അഴിമതി രഹിത ജനകീയ ബദലിനാവട്ടെ നിങ്ങളുടെ വോട്ട്‌ "

Tuesday, October 5, 2010

ജന പക്ഷ വികസന മുന്നണി മാടായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


മുട്ടം : തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഴുവന്‍ ജനങ്ങളുടെയും നന്മക്കായി കക്ഷി താല്പര്യങ്ങള്‍ക്ക് അതീതമായി  പ്രവര്‍ത്തിക്കുമെന്നും അതിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണം എന്നും ജനപക്ഷ വികസന മുന്നണി കണ്ണൂര്‍ ജില്ലാ സാരഥി കളത്തില്‍ ബഷീര്‍ പ്രസ്താവിച്ചു. മുട്ട ത്ത് മുന്നണിയുടെ മാടായി പഞ്ചായത്ത്   1 , 18 , 19 , 20 വാര്‍ഡുകളുടെ        തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകകയായിരുന്നു അദ്ദേഹം.
കക്ഷി രാഷ്ട്രീയ ത്തിന്റെ അതിപ്രസരവും അഴിമതിയില്‍ മുങ്ങിപ്പോയ ഭരണ സംവിധാന്നവും വഴി പൊരുതി മുട്ടിയ സാധാരണക്കാര്‍ക്ക് വേണ്ടി ഒരു തിരുത്തല്‍ ശക്തിയായി ജനപക്ഷ മുന്നണി മുന്നേറ്റം നടത്തും. ജനങ്ങള്‍ പൊതുവേ കക്ഷി രാഷ്ട്രീയത്തെ വെറുത്തു കഴിഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി വാദിക്കാ നോ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാനോ        ഉള്ള ശ്രമങ്ങള്‍ തീരെ നടക്കുന്നില്ല. ജനപക്ഷ രാഷ്ട്രീയത്തെ പരമാവധി ഉയര്‍ത്തിക്കൊണ്ടു വരാനാണ് മുന്നണി ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

ജനപക്ഷ വികസന മുന്നണി മാടായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എസ്. എ. പി. അബ്ദു സ്സലാം   അദ്ധ്യക്ഷത വഹിച്ചു.  ഐ.എന്‍. എല്‍. മാടായി പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. വി. പി. അബ്ദുല്‍ മജീദ്‌, പതിനെട്ടാം വാര്‍ഡ്‌ സ്ഥാനാര്‍ഥി എസ്. വി. പി. സകീന, പതിനെട്ടാം വാര്‍ഡ്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇ. എന്‍. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.  എസ്. വി.പി. ജലീല്‍ നന്ദി പറഞ്ഞു

1 comment:

  1. എല്ലാ ജനകീയ വികസന മുന്നണി സ്ഥാനാര്തികള്‍ക്കും വിജയാശംസകള്‍

    ReplyDelete